Tuesday, 31 July 2012

ഉള്‍നാടന്‍ മത്സ്യകൃഷി വികസനത്തിന് സമഗ്രപദ്ധതി


ഉള്‍നാടന്‍ മത്സ്യകൃഷി വികസനത്തിന് സമഗ്രപദ്ധതി വരുന്നു
Posted on: 24 Jul 2012

തിരുവനന്തപുരം: കേരളത്തിലെ ഉള്‍നാടന്‍ മത്സ്യകൃഷി വികസിപ്പിക്കാനായി സമഗ്ര പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. മത്സ്യക്കുഞ്ഞുങ്ങളുടെ ഉത്പാദനവും വിപണനവും നിയന്ത്രിക്കാനും ഉത്പാദനം വര്‍ദ്ധിപ്പിക്കാനും കഴിയുന്ന ഫിഷ് സീഡ് സെന്‍റര്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. ഈ ലക്ഷ്യത്തോടെ സമഗ്രമായ മത്സ്യവിത്തുനിയമം സര്‍ക്കാര്‍ രൂപവത്കരിക്കും.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സമഗ്രമായ മത്സ്യവിത്തുനിയമം ഇല്ലാത്ത ഏക സംസ്ഥാനം കേരളമാണ്. കേരളത്തിലെ 45 ഹെക്ടറോളം വരുന്ന ഉള്‍നാടന്‍ ജലാശയങ്ങളില്‍ 25 ശതമാനം മാത്രമേ കൃഷിക്കായി ഉപയോഗിക്കുന്നുള്ളൂ. ആവശ്യമായ മത്സ്യവിത്തിന്റെ 35 ശതമാനം താഴെ മാത്രമാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. ഇതു പരിഹരിക്കാനായി വേമ്പനാട്, വെള്ളായണി കായലുകളില്‍ മത്സ്യസങ്കേതം സ്ഥാപിക്കും. ഇപ്പോള്‍ മത്സ്യവിത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ കുമ്പളങ്ങിയിലും നോര്‍ത്ത്പറവൂരിലും വര്‍ക്കല ഓടകം ഹാച്ചറിയിലും പ്രവര്‍ത്തിക്കുന്ന ലാബ് പങ്ക് വഹിക്കുന്നുണ്ട്. ഈ ഹാച്ചറിയില്‍ മത്സ്യവിത്തിന്റെ ഗുണനിലവാരം വിവിധ ടെസ്റ്റുകളിലും ഉറപ്പാക്കുന്നുണ്ട്.

മത്സ്യവിത്ത് ദൗര്‍ലഭ്യത്തിന്റെ പ്രശ്‌നം പരിഹരിക്കാനായി കേന്ദ്രസഹായത്തോടെ നിലവിലുള്ള 6 ഹാച്ചറികളുടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. 600 ലക്ഷത്തോളം മത്സ്യ, ചെമ്മീന്‍ കുഞ്ഞുങ്ങളുമായി ഇത് വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനായി രാഷ്ട്രീയ കൃഷി വിജ്ഞാന്‍ യോജനയില്‍ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കും.

No comments:

Post a Comment