Monday, 2 July 2012

കന്നുകാലികള്‍ക്ക് വേനല്‍ക്കാല സംരക്ഷണം


കന്നുകാലികള്‍ക്ക് വേനല്‍ക്കാല സംരക്ഷണം


വേനല്‍ച്ചൂട് മനുഷ്യരെ മാത്രമല്ല, മൃഗങ്ങളേയും സാരമായി ബാധിക്കുന്നു. ചൂടിന്റെ ആധിക്യം കാരണം കന്നുകാലികളില്‍ ഉല്പാദനക്ഷമത കുറയുകയും പാലില്‍ കുറവു വരുകയും ചെയ്യും.ചൂട് അധികമായാല്‍ ചിലപ്പോള്‍ കന്നുകാലികള്‍ ചത്തുപോകാറുമുണ്ട്.

അന്തരീക്ഷഊഷ്മാവ് കൂടുമ്പോള്‍ ശരീര താപനില ഉയരുകയും കോശങ്ങളിലെ ജലം ഉപയോഗപ്പെടുത്തി ശരീരം ജീവന്‍ നിലനിര്‍ത്തുകയും ചെയ്യുമ്പോള്‍ ശരീരത്തില്‍ നിര്‍ജലീകരണം (Dehydration) സംഭവിക്കുകയും രോഗാവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു.

വരണ്ട തൊലി, കുഴിഞ്ഞ കണ്ണുകള്‍, മൂക്ക്, മോണ, കണ്‍പോള എന്നിവ വരളുക, ചുണ്ട് നക്കുക, മറ്റുള്ളവയെ ചവിട്ടുകയും കുത്തുകയും ചെയ്യുക, ഭാരക്കുറവ്, തീറ്റ കുറയുക, ശോഷിച്ച ശരീരം, മൂത്രത്തിന്റെ അളവ് കുറയുക, ചലനമറ്റ് കിടക്കുക എന്നിവയാണ് നിര്‍ജലീകരണത്തിന്റെ പ്രകടമായ ലക്ഷണങ്ങള്‍.

ശരീരത്തില്‍ നിന്ന് നഷ്ടപ്പെട്ട ജലം ഉടന്‍തന്നെ നിശ്ചിത അളവില്‍ തിരികെ നല്‍കുക എന്നതാണ് പ്രാഥമിക ചികിത്സ. ഇതിന് നിര്‍ജ്ജലീകരണ ശതമാനം (percentageof dehydration) അറിയണം. 2 % സാധാരണവും 14% വും മുകളിലും മാരകവുമാണ്. 8%മുതല്‍ സിരകളില്‍ക്കൂടി ഇലക്ട്രോലൈറ്റ്(Electrolyte) ലായനികള്‍ തീര്‍ച്ചയായും കുത്തിവെക്കണം. തൊലി (പ്രത്യേകിച്ച് കഴുത്തിലേത്) രണ്ട് വിരലുകൊണ്ട് നുള്ളി വലിച്ചുപിടിക്കുക. അല്പസമയം കഴിഞ്ഞ് പിടി സാവധാനം വിടുക. തൊലിയുടെ മടക്ക് (ചുരുള്‍) നിവര്‍ന്നു കഴിയുന്ന സമയം സെക്കന്‍ഡില്‍ രേഖപ്പെടുത്തണം

8 സെക്കന്റ് - 10-14% ഡീഹൈഡ്രേഷന്‍
6 സെക്കന്റ് - 8-10% ഡീഹൈഡ്രേഷന്‍
4 സെക്കന്റ് - 6-8% ഡീഹൈഡ്രേഷന്‍
2 സെക്കന്റ് - 4-6% ഡീഹൈഡ്രേഷന്‍

ശരീരഭാരത്തെ ശതമാനം കൊണ്ട് ഗുണിച്ച് 100 കൊണ്ട് ഹരിച്ചാല്‍ എത്ര ലിറ്റര്‍ വെള്ളം അടിയന്തിരമായി കൊടുക്കേണ്ടതെന്നറിയാം. ഉദാഹരണത്തിന് 100 കി.ഗ്രാം തൂക്കമുള്ള ഒരു മൃഗത്തിന് 8% dehydration ഉണ്ടെങ്കില്‍ അതിന് ഉടന്‍ 8 ലിറ്റര്‍ വെള്ളം കൊടുക്കണം.(100x8/100 =8 ലിറ്റര്‍ ) ജീവന്‍ നിലനിര്‍ത്തുവാനുള്ള വെള്ളവും (maintenance water) ഇത് കൂടാതെ നല്‍കണം. 2 കൊണ്ട് കിട്ടിയ ഉത്തരത്തെ വീണ്ടും ഹരിച്ചാല്‍ ഈ അളവ് കൂടിക്കിട്ടും (അതായത് 8 ലിറ്റര്‍/2 = 4 മീറ്റര്‍) മൊത്തം 12 ലിറ്റര്‍ വെള്ളം ഒരു ദിവസം ഇത് 4-5 തവണകളായി നല്‍കാം. ഇത് ശ്രദ്ധാപൂര്‍വ്വം വായില്‍ കൂടിയോ സ്‌റ്റൊമക് ട്യൂബ് (stomach tube) വയറ്റിലേക്ക് നേരിട്ട് ലായനി എത്തിക്കുന്ന ട്യൂബ് ) വഴി ഒരു വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെയോ നല്‍കാം. 50കി.ഗ്രാം ഭാരമുള്ള ഒരു കന്നുകുട്ടിയുടെ വയറില്‍ ഒരു സമയം 8 ലിറ്റര്‍ വെള്ളം കൊള്ളും.

ഒരു ദിവസം വേണ്ടുന്ന വെള്ളത്തിന്റെ അളവ് - ഹോള്‍സ്റ്റീന്‍ഫ്രീഷന്‍ (ഒഎ)


5 മാസം പ്രായം 12 ലിറ്റര്‍
1 1/2 വയസ്സ് പ്രായം - 24 ലിറ്റര്‍
2 വയസ്സ് പ്രായം - 32 ലിറ്റര്‍
ദിവസം 15 ലിറ്റര്‍ പാല്‍
ഉല്പാദിപ്പിക്കുന്ന പശു - 60 ലിറ്റര്‍
ദിവസം 25 ലിറ്റര്‍ പാല്‍
ഉല്പാദിപ്പിക്കുന്ന പശു - 100 ലിറ്റര്‍
കറവ വറ്റിയവ
(ഗര്‍ഭിണികളും) - 40 ലിറ്റര്‍

ഓരോ ലിറ്റര്‍ പാല്‍ ഉല്പാദനത്തിന് 4 ലിറ്റര്‍ വെള്ളം നല്‍കണം

Dehydration (നിര്‍ജ്ജലീകരണം) തടയുന്നതിനുള്ള ലവണ മിശ്രിതവും ലായനികളും ഇന്ന് മരുന്നുഷാപ്പുകളില്‍ ലഭ്യമാണ്. ഇവ തീറ്റയിലോ വെള്ളത്തിലോ കലര്‍ത്തിക്കൊടുക്കാം (Electrolytes).

2 ഗ്രാം / 1 ലിറ്റര്‍ വെള്ളത്തില്‍ (7-14 ദിവസം (ഉല്പാദന ക്ഷമത കൂട്ടുവാന്‍)
2 ടീസ്പൂണ്‍/ 5 കി.ഗ്രാം കീറ്റയില്‍ (7-14 ദിവസം (ഉല്പാദന ക്ഷമത കൂട്ടുവാന്‍)
6 ഗ്രാം/ 1 ലിറ്റര്‍ വെള്ളത്തില്‍ (2മണിക്കൂര്‍ ഇടവിട്ട് പകല്‍സമയത്ത് ചൂടിനെ അതിജീവിക്കാന്‍)
6 ടീസ്പൂണ്‍ / 5 കി.ഗ്രാം തീറ്റയില്‍ (2മണിക്കൂര്‍ ഇടവിട്ട് പകല്‍സമയത്ത് ചൂടിനെ അതിജീവിക്കാന്‍)

ഉദ്ദേശം 250 കി.ഗ്രാം ഭാരമുള്ള ഒരു പശുവിന് ചുരുങ്ങിയത് 1 1/4 കി.ഗ്രാം തീറ്റയും 5 കിഗ്രാം വീതം പച്ചപ്പുല്ലും വൈക്കോലൂം നല്‍കണം. ഓരോ ലിറ്റര്‍ പാലിനും 1 കിഗ്രാം വീതം തീറ്റ അധികം നല്‍കണം. 6 മാസം ഗര്‍ഭിണിയായാല്‍ ഒരു കിഗ്രാം തീറ്റ വേറെയും കൊടുക്കണം. പച്ചപ്പുല്ല് ലഭ്യത കുറവാണെങ്കില്‍ മീനെണ്ണ നല്‍കുന്നത് നല്ലതാണ്.

തൊഴുത്തിന് വേണ്ടുവോളം കാറ്റും വെളിച്ചവും ലഭ്യമാക്കുക. ചുറ്റും തണല്‍മരങ്ങള്‍ നട്ട് വളര്‍ത്തുക, മേല്‍ക്കൂരയ്ക്ക് ചുരുങ്ങിയത് 10 അടിയെങ്കിലും തറയില്‍ നിന്ന് പൊക്കം ഉണ്ടായിരിക്കുക. ഒരു പശുവിന് 1.7 മീറ്റര്‍ നീളവും 1.2 മീറ്റര്‍ വീതിയും അനുവദിക്കുക. ശുദ്ധമായ വെള്ളം വേണ്ടുവോളം നല്‍കുക. ചാണകം, മൂത്രം എന്നീ വിസര്‍ജ്യങ്ങള്‍ യഥാസമയം മാറ്റി കഴുകി അണുനാശിനി കലര്‍ത്തിയ ലോഷന്‍ തെളിക്കുക. മേല്‍ക്കൂരയിലും ചുറ്റിലും വെള്ളം സ്േ്രപ ചെയ്യുക. ഇവയെ ദിവസം രണ്ടോ മൂന്നോ തവണ കുളിപ്പിക്കുക എന്നിവ അത്യാവശ്യമായി ചെയ്യേണ്ടുന്ന കാര്യങ്ങളാണ്.

വൈക്കോല്‍ സ്വാദിഷ്ടവും പോഷകഗുണം കൂട്ടുവാനും എളുപ്പം ദഹിക്കുവാനുമായി നിശ്ചിതതോതില്‍ യൂറിയ (Urea) ചേര്‍ക്കുന്നത് നല്ലതാണ്. 100 ലിറ്റര്‍ വെള്ളത്തില്‍ 4 കി.ഗ്രാം യൂറിയ അലിയിപ്പിച്ച് 100 കി.ഗ്രാം വൈക്കോലില്‍ ചേര്‍ക്കാം. ഇതിന് സിമന്റോ, പ്ലാസ്റ്റിക്, മെറ്റല്‍ കൊണ്ടുള്ള വലിയ containor(പാത്രം) ടാബ്ലോ ഉപയോഗപ്പെടുത്താം. ചെറിയ കഷണങ്ങളാക്കിയ വൈക്കോല്‍ 15 cm കനത്തില്‍ വിരിച്ച് അത്രയും അളവില്‍ യൂറിയ കലര്‍ത്തിയ വെള്ളം തെളിക്കുക. വായുകളയുന്നതിന് നന്നായി അമര്‍ത്തിക്കൊടുക്കണം. അവസാനം 15 രാ കനത്തില്‍ മണല്‍ ഇട്ട് മൂടണം. 2-3 ആഴ്ചകൊണ്ട് കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കാം.

ഓര്‍ക്കുക - വേനല്‍ക്കാലസംരക്ഷണം - ഭക്ഷ്യസുരക്ഷയ്ക്കും സഹായകരമായിരിക്കും.

No comments:

Post a Comment