പ്രസവത്തിന് ഒന്നരമാസം മുമ്പുവരെ കറക്കാം
Posted on: 02 Jun 2012
-സദാശിവന്‍നായര്‍, നെയ്യാറ്റിന്‍കര.
ചെനയുള്ള പശുക്കളെ അവയുടെ പ്രസവത്തിന് ഒന്നരമാസം മുമ്പുവരെ കറക്കാം. അതായത് ഏഴരമാസത്തില്‍ കറവ നിര്‍ത്താം. ഒരിക്കലും കറവ പെട്ടെന്ന് നിര്‍ത്തരുത്. പുലുത്പാദനത്തിന് നല്‍കിവരുന്ന തീറ്റ ഒഴിവാക്കി കറവയുടെ ദൈര്‍ഘ്യം വര്‍ധിപ്പിച്ച് 2 - 3 ആഴ്ചകള്‍ കൊണ്ട് മാത്രമേ കറവ ഒഴിവാക്കാവൂ.
കറവ ഒഴിവാക്കിയാല്‍ മുഴുവന്‍ പാലും പിഴിഞ്ഞെടുത്ത് മുലക്കാമ്പില്‍ ആന്റിബയോട്ടിക് മരുന്നുകള്‍ മൂന്നാഴ്ച ഇടവിട്ട് കയറ്റുന്നത് പ്രസവാനന്തരമുള്ള അകിടുവീക്കം നിയന്ത്രിക്കുന്നത് ഒഴിവാക്കും. പ്രസവത്തിന് രണ്ടാഴ്ച മുമ്പ് വിറ്റാമിന്‍ ധാതുലവണ മിശ്രിതം നല്‍കുന്നത് ഒഴിവാക്കി 500 ഗ്രാം തീറ്റ കൂടുതലായി നല്‍കുന്നത് പ്രസവാനന്തരമുള്ള ക്ഷീരസന്നി ഒഴിവാക്കാന്‍ സഹായിക്കും.
No comments:
Post a Comment