Monday, 2 July 2012

ഇറച്ചിത്താറാവുകള്‍


വി ഗോവ: ഇറച്ചിത്താറാവുകള്‍
Posted on: 26 May 2012
ഡോ. പി.കെ. മുഹ്‌സിന്‍, താമരശ്ശേരി


കോഴികളേക്കാള്‍ ശാരീരികശേഷിയുള്ള താറാവുകള്‍ക്ക് കോഴികളില്‍ കാണാറുള്ള മാരകരോഗങ്ങള്‍ കാണുന്നില്ല. കാര്‍ഷിക ഉത്പന്നങ്ങള്‍, ഒച്ച്, തവള, കൃമികീടങ്ങള്‍ എന്നിവ ഭക്ഷിച്ച് ഇവയ്ക്കു വളരാം.

എളുപ്പത്തില്‍ ഇണങ്ങുന്ന ഈ പക്ഷികള്‍ പറ്റമായിട്ടാണ് സഞ്ചരിക്കുക. മുട്ടയിടല്‍ അതിരാവിലെയാണ്. കോഴിമുട്ടകളേക്കാള്‍ താറാവുമുട്ടകള്‍ വലുതായതിനാല്‍ കൂടിയ വില ലഭിക്കും. മൂലക്കുരുവിന്റെ അസുഖമുള്ളവര്‍ക്ക് യോജിച്ചത് താറാവുമുട്ടയാണ്.

മറ്റു കാര്‍ഷികാവശ്യങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത ചളിപ്രദേശങ്ങളിലും ഇവയെ വളര്‍ത്താം. ഒച്ചിനെ തിന്നുന്ന പ്രത്യേക സ്വഭാവമുള്ളതിനാല്‍ കന്നുകാലികള്‍ക്ക് വരാവുന്ന പല പകര്‍ച്ചവ്യാധികളും ഇവ തടയുന്നു.

താറാവുകളെ അവയുടെ ആവശ്യകതയനുസരിച്ച് മൂന്ന് ഇനങ്ങളായി തരംതിരിക്കാം. മുട്ടയ്ക്ക് വേണ്ടിയുള്ളത്, മാംസത്തിനു വേണ്ടിയുള്ളത്, അരുമയായി വളര്‍ത്തുന്നത് എന്നിവയാണ് അവ.കാക്കി ക്യംബെല്‍, ഇന്ത്യന്‍ റണ്ണര്‍ എന്നിവ മുട്ടയ്ക്ക് വേണ്ടിയുള്ളവയാണ്. ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്നവയാവട്ടെ വൈറ്റ് പെക്കിന്‍, എല്‍ഡ് ബറി, മസ്‌കവി, വി ഗോവ എന്നിവയും.

വി ഗോവ പ്രത്യേകതകള്‍: വൈറ്റ് പെക്കിന്‍, ഐല്‍സ്ബറി എന്നീ താറാവിനങ്ങളെ പ്രജനനം നടത്തി ഉത്പാദിപ്പിച്ച ഒരിനം ഇറച്ചിത്താറാവുകളാണ് വി ഗോവ. ഇവ വര്‍ഷത്തില്‍ 80 മുതല്‍ 100 മുട്ടകള്‍ വരെ ഇടുകയുള്ളൂ. വിയറ്റ്‌നാമാണ് ജന്മദേശം. രണ്ടുമാസം കൊണ്ട് ഇവയ്ക്ക് മൂന്നു കിലോഗ്രാം ഭാരം എത്തും. വെള്ളനിറത്തിലുള്ള ഇവയ്ക്ക് നല്ല തീറ്റ പരിവര്‍ത്തനശേഷിയും വളര്‍ച്ചാ നിരക്കുമുണ്ട്.

No comments:

Post a Comment