കറവപ്പശുക്കളുടെ മഴക്കാല പരിചരണം
ഡോ. ടി.പി. സേതുമാധവന്‍
?കറവപ്പശുക്കളുടെ മഴക്കാല പരിചരണം വ്യക്തമാക്കാമോ?
മഴക്കാലത്ത് യഥേഷ്ടം പച്ചപ്പുല്ല് ലഭിക്കുന്നതിനാല്‍ തീറ്റച്ചെലവ് കുറയ്ക്കാം. കൂടിയ അളവില്‍ പച്ചപ്പുല്ല് നല്കുന്നത് വയറുപെരുപ്പം, വയറിളക്കം എന്നിവക്കിടവരുത്തും. പച്ചപ്പുല്ല് നന്നായി കഴുകി മണ്ണിന്റെ അംശം നീക്കം ചെയ്ത് 2-3 മണിക്കൂര്‍ നേരം വെയിലത്ത് വാട്ടിയോ വൈക്കോല്‍ കൂട്ടിച്ചേര്‍ത്ത് നല്കുന്നതോ നല്ലതാണ്.
മഴക്കാലത്ത് ഉപാപചയനിരക്ക് കൂടുതലായതിനാല്‍ അരകിലോഗ്രാം തീറ്റ കൂടുതലായി നല്കണം. ഒരു കി.ഗ്രാമ തീറ്റയ്ക്കു പകരമായി 10 കി.ഗ്രാം. പച്ചപ്പുല്ല് നല്കാവുന്നതാണ്. കുളമ്പുരോഗം, കുരലടപ്പന്‍ എന്നീ സാംക്രമിക രോഗങ്ങള്‍ക്കെതിരായി പശുക്കളെ കുത്തിവെപ്പിക്കണം.
മഴക്കാലത്ത് അകിടുവീക്കത്തിനുള്ള സാധ്യത കൂടുതലായതിനാല്‍ തൊഴുത്തും പരിസരവും രോഗാണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കണം. തൊഴുത്തിന്റെ നിലത്തുണ്ടാകുന്ന കുഴികള്‍ നികത്തണം. വളക്കുഴിയില്‍ ആഴ്ചതോറും ഇടവിട്ട് കുമ്മായം വിതറണം.
തൊഴുത്ത് കഴുകാനായി കുമ്മായം, ബ്ലീച്ചിങ് പൗഡര്‍ എന്നിവ ഉപയോഗിക്കാം.
അടുത്ത പ്രസവത്തിന് ഒന്നര മാസങ്ങള്‍ക്കുമുമ്പ് ക്രമമായി കറവ ഒഴിവാക്കണം. അവസാനത്തെ കറവയില്‍ മുഴുവന്‍ പാലും പിഴിഞ്ഞെടുത്ത് മുലക്കാമ്പുകളില്‍ ആന്റിബയോട്ടിക് മരുന്നുകള്‍ കയറ്റുന്നത് പ്രസവാനന്തരം അകിടുവീക്കം നിയന്ത്രിക്കാന്‍ സഹായിക്കും.
പശുക്കളെ ദിവസേന കുളിപ്പിക്കണം. വളക്കുഴി, തൊഴുത്ത് എന്നിവയില്‍ കുമ്മായം വിതറുന്നതും ഈച്ച, ചെള്ള്, പേന്‍ എന്നിവയുടെ ശല്യം കുറയ്ക്കാന്‍ സഹായിക്കും. വേപ്പെണ്ണയില്‍ കര്‍പ്പൂരം ചേര്‍ത്ത് ദേഹത്ത് തടവുന്നതും നല്ലതാണ്.
അകിടിലുണ്ടാകുന്ന എത്ര നിസ്സാരമായ മുറിവുകളും വ്രണങ്ങളും ചികിത്സിക്കണം.
വിറ്റാമിന്‍, ധാതുലവണ മിശ്രിതം പതിവായി തീറ്റയില്‍ ഉള്‍പ്പെടുത്തണം. ശക്തിയായ മഴക്കാലത്ത് പശുക്കളെ വെളിയില്‍ കെട്ടരുത്. ഇടിമിന്നലേല്ക്കാതെ സംരക്ഷിക്കുകയും വേണം.
പ്രസവിച്ച് ആദ്യമാസത്തില്‍തന്നെ വിരമരുന്ന് നല്കണം. ഇത് ആറുമാസത്തിലൊരിക്കല്‍ വീതം നല്കാവുന്നതാണ്.
മൃഗസംരക്ഷണ വകുപ്പിന്റെ ഗോസുരക്ഷ പദ്ധതിയിലുള്‍പ്പെടുത്തി പശുക്കളെ ഇന്‍ഷൂര്‍ ചെയ്യുന്നത് നല്ലതാണ്.

No comments:
Post a Comment