Monday, 2 July 2012

'യൂട്ടറൈന്‍ പ്രൊലാപ്‌സ്'


കന്നുകാലികളിലെ 'യൂട്ടറൈന്‍ പ്രൊലാപ്‌സ്'

ഡോ. എം. ഗംഗാധരന്‍ നായര്‍, മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, മൃഗസംരക്ഷണവകുപ്പ്‌


'യൂട്ടറൈന്‍ പ്രൊലാപ്‌സ്' അഥവാ' ഗര്‍ഭപാത്രം തള്ളിവരല്‍' എന്ന രോഗം ക്ഷീരകര്‍ഷകരുടെ പേടിസ്വപ്നമാണ്. പശുക്കള്‍ പ്രവസിച്ചതിനുശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ ആണ് ഇത് സാധാരണ കണ്ടുവരുന്നത്.

* ലക്ഷണങ്ങള്‍

ഗര്‍ഭപാത്രം മുഴുവനായോ ഭാഗികമായോ പുറത്തേക്ക് ചാടിയിരിക്കും.
അതിരാവിലെയായിരിക്കും ഇത് കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെടുന്നത്; കാരണം രാത്രിയിലെ അമിതഭക്ഷണം.
ചിലപ്പോള്‍ മറുപിള്ള (പ്ലാസന്‍ടാ) ഗര്‍ഭപാത്രത്തില്‍ നിന്ന് വേര്‍പെട്ടിരിക്കണമെന്നില്ല. എങ്കില്‍ ആദ്യം പ്ലാസന്‍ടാ നീക്കം ചെയ്യണം.

* കാരണങ്ങള്‍

1. ധാതു ലവണങ്ങളുടെ കുറവ്; പ്രത്യേകിച്ച് കാത്സ്യം, ഫോസ്ഫറസ്. 2. വൈറ്റമിനുകളുടെ കുറവ്.
3. പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് ഗര്‍ഭിണിയാകുക.4. പോഷകാഹാരങ്ങള്‍ ക്രമമായി നല്‍കാതിരിക്കുക. 5. ശാസ്ത്രീയമായി തൊഴുത്ത് നിര്‍മിക്കാതിരിക്കുക എന്നിവയാണ് എടുത്തുപറയേണ്ടവ.

* പരിഹാരങ്ങള്‍

1. രണ്ട് രണ്ടേക്കാല്‍ വയസ്സിന് മുന്‍പ് പശുക്കള്‍ പ്രസവിക്കാതെ നോക്കണം. ഒന്നേകാല്‍ ഒന്നര വയസ്സാകുമ്പോള്‍ പശുക്കളില്‍ ബീജസങ്കലനം നടത്തണം.
2. ധാതു ലവണമിശ്രിതങ്ങള്‍ അടങ്ങിയ മരുന്ന് 7 മാസം ഗര്‍ഭിണിയാകുന്നതുവരെ നല്‍കണം.
3. ഏകദേശം 20-30 ലിറ്റര്‍ വെള്ളം നല്‍കണം.
4. തൊഴുത്തില്‍ വഴുക്കാതിരിക്കാനും ചാണകം യഥേഷ്ടം മാറ്റുവാനുമായുള്ള 'റബ്ബര്‍ മാറ്റ്' വിരിക്കണം.
5. പ്രസവസമയം നീണ്ടുപോയാല്‍ ഗര്‍ഭപാത്രം തള്ളല്‍ കൂടുവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് 'വാട്ടര്‍ ബാഗ്' െ(വള്ളസഞ്ചി) പൊട്ടി പരമാവധി ഒരു മണിക്കൂറിനുള്ളില്‍ പ്രസവം നടന്നില്ലെങ്കില്‍ ഉടന്‍ ഡോക്ടറുടെ സഹായം തേടണം.

* ചികിത്സ

1. ഗര്‍ഭപാത്രം പൂര്‍വസ്ഥിതിയില്‍ ആക്കുക.
2. മലിനമായിട്ടുണ്ടെങ്കില്‍ 'ആന്റിസെപ്റ്റിക് ലോഷന്‍' ഉപയോഗിച്ച് കഴുകുകയും വായുകൊണ്ട് വീര്‍ത്തിട്ടുണ്ടെങ്കില്‍ വീക്കം കുറച്ചിട്ടുവേണം പൂര്‍വസ്ഥിതിയിലാക്കാന്‍.
3. മലിനപ്പെടാതിരിക്കുന്നതിന് കര്‍ഷകര്‍ക്ക് തള്ളിയ ഗര്‍ഭപാത്രത്തിനടിയില്‍ പ്ലാസ്റ്റിക്കോ, മറ്റു വലിയ ഇലകളോ വെക്കാവുന്നതാണ്.
4. ശാസ്ത്രീയമായി ഗര്‍ഭപാത്രം പൂര്‍വസ്ഥിതിയിലാക്കിയതിനുശേഷം വേണ്ടുന്ന ആന്റിബയോട്ടിക്കുകളും ഹോര്‍മോണുകളും കുത്തിവെക്കാം.
പ്രൊലാപ്‌സ് എന്നാല്‍ ഒരു വസ്തു (ജി്ാമയഹ) വേണ്ടാത്തസ്ഥലത്ത് വീഴുക എന്നാണ്. ലാറ്റിന്‍ഭാഷയില്‍ പ്രൊലാബി എന്നാല്‍ 'പുറത്തേക്ക് വീഴുക' എന്നാണ്. ഇതില്‍ നിന്നാണ് 'പ്രൊലാപ്‌സ്' രൂപാന്തരപ്പെട്ടത്.

No comments:

Post a Comment