കാന്താരി വില മുന്നൂറ്...!!!
വീട്ടുവളപ്പില്‍ വെള്ളവും വളവും നല്‍കാതെവളരുന്ന കാന്താരിമുളകിനെ അവഗണിച്ചവര്‍ അറിയാന്‍. കാന്താരി മുളകിന് കിലോയ്ക്ക് ഇപ്പോള്‍ മുന്നൂറ് രൂപ വിലയായി. വലിയ മുളക് വിറ്റാല്‍ കര്‍ഷകന് കിട്ടുക നാല്‍പ്പതോ അമ്പതോ രൂപയാണ്. എന്നാല്‍ നിറയെ കാന്താരി വെച്ചാല്‍ കര്‍ഷകന് ഏഴിരട്ടിയലധികം രൂപയാണ് ഇപ്പോള്‍ കിട്ടുന്നത്. വിപണിസാധ്യത മുന്നില്‍ക്കണ്ട് വയനാട്ടിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കൃഷിയിപ്പോള്‍ വ്യാപകമാവുകയാണ്.
നെന്മേനി പഞ്ചായത്തിലെ താളൂര്‍ പ്രദേശത്തെ ജിതേഷ് ബാബു എന്ന കര്‍ഷകന്‍ ഇപ്പോള്‍ ഇടവിളയായി പ്രധാനമായി കൃഷിചെയ്യുന്നത് കാന്താരിയാണ്. ഇദ്ദേഹത്തിന്റെ നാലേക്കര്‍ പാടത്ത് പകുതിയിലധികവും കാന്താരി നട്ടിരിക്കുകയാണ്. ചെലവ് കുറവും വിപണിസാധ്യത കൂടുതലുമാണ് ഇത്തരത്തില്‍ പുതിയ കൃഷിരീതിയിലേക്ക് തിരിയാന്‍ കാരണമെന്ന് ജിതേഷ് ബാബു പറയുന്നു. വയനാട്ടിലെ പലചരക്ക് കടകളില്‍ നല്ല ഡിമാന്റാണ് കാന്താരിക്കിപ്പോള്‍. വേണ്ടത്ര കിട്ടാത്തതിന്റെ പരിഭവം മാത്രമെ പലചരക്ക് കടക്കാര്‍ക്കുള്ളൂ. കൊച്ചിയിലാണ് കാന്താരിക്ക് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില ലഭിക്കുന്നത്. അഞ്ഞൂറ് രൂപയാണ് കൊച്ചിയിലെ വില. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കാന്താരി സഹായിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വിപണിസാധ്യത ഇത്ര കൂടിയതെന്നാണ് കര്‍ഷകരുടെ വിശ്വാസം.
ഗള്‍ഫ്‌രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന പച്ചക്കറി ഇനങ്ങളില്‍ ഒന്ന് ഇതാണെന്നും പലചരക്ക് കടക്കാര്‍ പറയുന്നു. മറ്റ് കൃഷികളെപ്പോലെ സ്ഥിരമായ പരിചരണമോ, വളപ്രയോഗമോ ഒന്നും കാന്താരികൃഷിക്ക് വേണ്ട. സ്വന്തം വീട്ടുവളപ്പില്‍ പോലും നട്ട്‌വളര്‍ത്താമെന്നതാണ് ഈ കൃഷിയുടെ മറ്റൊരു മെച്ചം. അതുകൊണ്ടുതന്നെയാണ് കൂടുതല്‍ കര്‍ഷകര്‍ കാന്താരി കൃഷിയിലേക്ക് തിരിയുന്നതും.
ഇടവിളയായി കൃഷി ചെയ്യാമെന്നതും ഇതിന്റെ മറ്റൊരു നേട്ടമാണ്. വേനല്‍ക്കാലത്താണ് വിപണി വില പ്രധാനമായും ഉയരുന്നത്. പതിനഞ്ച്ദിവസത്തില്‍ ഒരു തവണ വിളവെടുക്കാന്‍ സാധിക്കും. അതായത് കാന്താരികൃഷി ചെയ്താല്‍ ഒരു വര്‍ഷം ഇരുപതിലധികം തവണ വിളവെടുത്ത് വില്പന നടത്താന്‍ കഴിയും.
മുന്‍വര്‍ഷങ്ങളിലും വില നാനൂറ് വരെ എത്തിയിരുന്നു. ഇത്തവണയും വില കൂടുകയാണ്. വിപണി സാധ്യതയറിഞ്ഞതോടെ കൂടുതല്‍ കര്‍ഷകര്‍ കാന്താരി കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

No comments:
Post a Comment