മുയല്‍ വളര്‍ത്തല്‍
ഈ വസ്തുത മനസ്സിലാക്കി മുയല്‍ ഫാം തുടങ്ങാന്‍ സാധ്യത ഇന്നുണ്ട്. കൂടിയ വളര്‍ച്ചാ നിരക്ക്, പ്രജനനക്ഷമത, ഉയര്‍ന്ന തീറ്റ പരിവര്‍ത്തനശേഷി എന്നിവ മുയലുകളുടെ മേന്മയാണ്. ഇറച്ചിയ്ക്കുവേണ്ടി വളര്‍ത്തുന്ന മുയലുകളെ ഇളം പ്രായത്തില്‍ തന്നെ അറവ് പ്രക്രിയയ്ക്ക് വിധേയമാക്കാം.
അടുക്കള അവശിഷ്ടങ്ങള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍, പച്ചില മുതലായവ നല്‍കി കുറഞ്ഞ അളവില്‍ ധാന്യങ്ങള്‍ മാത്രം ഉപയോഗിച്ചും ഇവയെ വളര്‍ത്താം. ഗ്രാമങ്ങളിലും പട്ടണപ്രദേശങ്ങളിലും മുയലുകളെ വളര്‍ത്താവുന്നതാണ്. കൊളസ്റ്ററോളിന്റെ അളവ് കുറഞ്ഞ, എളുപ്പത്തില്‍ ദഹിക്കാവുന്ന, സ്വാദിഷ്ടമായ മുയലിറച്ചിയില്‍ പ്രോട്ടീനിന്റെ അളവ് കൂടുതലാണ്.
സോവിയറ്റ് ചിഞ്ചില, ഗ്രേ ജയന്റ്, ന്യൂസിലാന്റ് വൈറ്റ് എന്നീ വിദേശ ഇനങ്ങളെയും സങ്കരയിനങ്ങളെയും വളര്‍ത്തി വരുന്നു. മുയല്‍ വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനായി ചില സന്നദ്ധ സംഘടനകള്‍ മുയലുകള്‍, മുയല്‍ക്കൂട്, വിപണന സൗകര്യങ്ങള്‍ എന്നിവ ഒരുക്കിക്കൊണ്ടുള്ള (Integrated rabbit rearing scheme) സംയോജിത മുയല്‍ വളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കി വരുന്നു. മുയലിറച്ചിക്ക് കയറ്റുമതി സാധ്യതയുണ്ട്. ആഭ്യന്തര ഉത്പാദനം കുറവും വര്‍ദ്ധിച്ച ആവശ്യക്കാരുമുള്ള മുയല്‍ വളര്‍ത്തല്‍ പ്രോത്സാഹനമര്‍ഹിക്കുന്ന മേഖലയാണ്. ആലുവ, മുണ്ടയാട്, കുടപ്പനക്കുന്ന് എന്നീ മൃഗസംരക്ഷണ പരിശീലന കേന്ദ്രങ്ങളില്‍ നിന്നും മുയല്‍ വളര്‍ത്തലില്‍ കര്‍ഷകര്‍ക്ക് പരിശീലനം ലഭിക്കും.
മുയലിന്റെ തുകല്‍ സംസ്‌കരിച്ച് വിലയേറിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാം. തുടര്‍ച്ചയായി പ്രജനനത്തിന് വിധേയമാക്കാവുന്ന മുയലിന്റെ ഗര്‍ഭകാലം 30-32 ദിവസ്സം മാത്രമാണ്.
അന്താരാഷ്ട്രതലത്തില്‍ ഇറച്ചിയ്ക്കും തുകലിനും വേണ്ടി 35-ഓളം ഇനം മുയലുകളെ വളര്‍ത്തി വരുന്നു. ഇറച്ചിയ്ക്കുവേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ 35-40 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള അന്തരീക്ഷതാപനില താങ്ങാന്‍ കെല്പുള്ളവയാണ്.മുയലുകളെ കുറഞ്ഞ ചിലവില്‍ നിര്‍മ്മിച്ച കേജുകളിലോ, പ്രത്യേകം മുറികളില്‍ ലിറ്ററില്‍ ഡീപ് ലിറ്റര്‍ സിസ്റ്റത്തിലോ വളര്‍ത്താവുന്നതാണ്.
No comments:
Post a Comment