പശുക്കള്‍ ഇവിടെ അമ്മമാര്‍; മരണംവരെ സംരക്ഷണം
Posted on: 02 Apr 2012
കെ.ആര്‍.പ്രഹ്ലാദന്‍
ചട്ടമ്പി സ്വാമികളുടെ ശിഷ്യപരമ്പരയില്‍പ്പെട്ട സംന്യാസിമാരാണ് വാഴൂര്‍ തീര്‍ഥപാദാശ്രമത്തിലുള്ളത്. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും വേദങ്ങളിലെ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് ഗോശാലയുടെ പ്രവര്‍ത്തനം. 'ഗാവോ വിശ്വസ്യമാതരം' എന്ന വേദ സങ്കല്‍പ്പപ്രകാരം പശുക്കള്‍ക്ക് അമ്മയുടെ സ്ഥാനമാണുള്ളതെന്ന് ആശ്രമകാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദതീര്‍ഥപാദര്‍ പറയുന്നു. ഗോവധം പാടില്ലന്ന ആശയം ആശ്രമംനടപ്പാക്കിയിരിക്കുന്നു.
1999ല്‍ തുടങ്ങിയ ഗോശാലയില്‍ ഇപ്പോള്‍ 65 പശുക്കളുണ്ട്. കറവവറ്റിയ പത്ത് പശുക്കള്‍ ഇപ്പോള്‍ പ്രത്യേക സംരക്ഷണയിലാണ്. ഇതുവരെയും പശുക്കളെ, കറവതീര്‍ന്നപ്പോള്‍ വിറ്റിട്ടില്ല. ചൊരിഞ്ഞ പാലിനേക്കാളും മൂല്യവത്തായ കരുതല്‍. പാലും തൈരും നെയ്യും വിറ്റാണ് ഗോശാല നടത്താനുള്ള വരുമാനം കണ്ടെത്തുന്നത്. ഗ്യാസ് പ്‌ളാന്റും ചാണകം ഉപയോഗപ്പെടുത്തുന്ന കൃഷിയിടവുമൊക്കെ ഗോശാലയുടെ നന്മകളാണ്. കറവവറ്റിയാലും പശുക്കള്‍ ചാണകത്തിലൂടെ മണ്ണിനെ പോഷിപ്പിക്കുന്നകാര്യം ആശ്രമം എടുത്തുപറയും.
ആശ്രമമഠാധിപതി പ്രജ്ഞാനാനന്ദതീര്‍ഥപാദരുടെ പ്രത്യേക താല്പര്യവും ഗോശാലയുടെ നടത്തിപ്പിന് പിന്നിലുണ്ട്. ഗരുഡധ്വജാനന്ദ സ്വാമിയും ആശ്രമ അന്തേവാസികളും സഹായികളുമൊക്കെ ചേര്‍ന്ന സംഘമാണ് ഗോക്കളെ പരിപാലിക്കുന്നത്.
No comments:
Post a Comment