മൽസ്യ സമ്പത്ത് ഉണർത്തുന്നതിന് വേണ്ടിയും മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയും സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഈ പദ്ധതി വഴി നല്ല രീതിയിലുള്ള സാമ്പത്തിക സഹായങ്ങളാണ് നൽകി വരുന്നത്. കേരളത്തിൽ ഫിഷറീസ് ഡിപ്പാർട്മെന്റിന്റെ നിരവധി പദ്ധതികൾ ഉണ്ട്. ഈ മേഖലയിലേക്ക് കടന്നു വരുന്നവർക്ക് കൈത്താങ്ങാകുന്ന ഈ പദ്ധതികളെ പറ്റി കൂടുതലറിയാം. കേരള ഫിഷറീസ് പദ്ധതികളും അത് വഴി എത്ര രൂപ സബ്‌സിഡിയായി ലഭിക്കുമെന്നും എവിടെയാണ് അപേക്ഷിക്കേണ്ടത് തുടങ്ങിയ വിവരങ്ങൾ തുടർന്ന് വിവരിക്കുന്നു.
വീടിന്റടുത്ത് തന്നെ തുടങ്ങാൻ കഴിയുന്ന 3 പദ്ധതികൾ നോക്കാം.ആദ്യത്തെ പദ്ധതിയുടെ പേര് മീൻ തോട്ടം എന്നാണ്. ഇത് വനിതകൾക്ക് വേണ്ടിയുള്ള പദ്ധതിയാണ്.15,000 രൂപയാണ് ഈ പദ്ധതിക്ക് വരുന്ന ചിലവ്. 750 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു ടാങ്ക് നിർമിക്കാൻ സ്ഥലം ഉണ്ടെങ്കിൽ അവർക്ക് ഈ പദ്ധതി തുടങ്ങാൻ പറ്റും.ഇതിന്റെ കൂടെ പച്ചക്കറി കൃഷി കൂടെ ചെയ്യാൻ കഴിയുന്ന ഒരു രീതിയാണ്. ഇതിൽ 6000 രൂപ സംസ്ഥാന സർക്കാർ സബ്‌സിഡിയായി നൽകുന്നുണ്ട്. സ്ഥലത്തിന്റെ കരം അടച്ച രസീത്,ആധാർ കാർഡ് കോപ്പി, റേഷൻ കാർഡ് കോപ്പിയും ബാങ്ക് പാസ്‌ബുക് ഡീറ്റെയിൽസ് ആണ് ആവശ്യമായ രേഖകൾ.
രണ്ടാമത്തെ പദ്ധതി കരിമീൻ വിത്തുല്പാദന യൂണിറ്റ് ആണ്. വലിയ കരിമീനിനെ സൂക്ഷിക്കുകയും അതിൽ നിന്നും കരിമീൻ കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്ന രീതിയാണ്. 2 ടാങ്ക്, നെറ്റ്, വാട്ടർ സപ്ലൈ, ആവശ്യമായ മൽസ്യം, തീറ്റ, കെമിക്കൽസ്, അങ്ങനെ ആകെ ചിലവായി വരുന്നത് 50,000 രൂപയാണ് സർക്കാർ എസ്റ്റിമേറ്റ്. ഇതിൽ സർക്കാർ 20,000 രൂപ സബ്‌സിഡി തരും.അടുത്ത പദ്ധതി റീ സർക്കുലേറ്ററി അക്കോ കൾച്ചർ സിസ്റ്റം എന്നാണ് അതിന്റെ പേര്. 5 സെന്റ് ഭൂമി ഇതിന് വേണ്ടി വേണം, ഇതിൽ മൽസ്യ കൃഷിയും പച്ചക്കറി തോട്ടവും ഉണ്ടാകുന്ന രീതിയാണ്. ഏകദേശം 1,97,000 രൂപ ഇതിന് ചെലവ് വരുന്നുണ്ട്. എല്ലാ സജ്ജീകരണങ്ങൾ കൂടി ആകുമ്പോൾ 6 ലക്ഷം രൂപ ചിലവ് വരും, ഇതിൽ 2.4 ലക്ഷം രൂപ സബ്‌സിഡി ലഭിക്കും. എന്തൊക്കെയാണ് വേണ്ടതെന്നും കൊടുത്താണ് സംശയങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ താഴെ കൊടുത്തിട്ടുണ്ട്.
ബന്ധപ്പെടേണ്ട നമ്പറുകൾക്കായി ഈ ലിങ്കിൽ കയറുക.
http://www.fisheries.kerala.gov.in/contact-us
No comments:
Post a Comment